ടാബ്‌ലറ്റ് വിപണിയിലെ ഇന്ത്യന്‍ വിപ്ലവമായ ആകാശിനു പേരുമാറ്റം. നിര്‍മ്മാണ കമ്പനിയായ ഡാറ്റവിന്‍ഡ് ആണ് ഈ പുതിയ പേരുകള്‍ പുറത്തു വിട്ടിരിക്കുന്നത്. ആകാശ് ടാബ്‌ലറ്റ് ഇനി മുതല്‍ യുബിഐസ്ലേറ്റ്7 എന്നും യുബിസ്ലേറ്റ് ടാബ്‌ലറ്റ് യുബിസ്ലേറ്റ്7+ എന്നും അറിയപ്പെടും.
ഡാറ്റവിന്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഈ പുതിയ പേരുകള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്ത ഈ രണ്ടു ടാബ്‌ലറ്റുകളുടെ ഏറ്റവും വലിയ പ്രത്യേകത അവയുടെ വിലക്കുറവ് തന്നെയാണ്.
യുബിസ്ലേറ്റ് 7+ ടാബ്‌ലറ്റുകള്‍ക്കായുള്ള പ്രീ ബുക്കിംഗ് കഴിഞ്ഞ മാസം തുടങ്ങിക്കഴിഞ്ഞു. ഫെബ്രുവരി വരെ മാത്രമേ ഇവ വില്‍ക്കുകയുള്ളൂ. അതുപോലെ മാര്‍ച്ച് വരെ മാത്രമേ പ്രീ ബുക്കിംഗ് സ്വീകരിക്കുകയുള്ളൂ.
ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് യുബിസ്ലേറ്റ് 7+ പ്രവര്‍ത്തിക്കുന്നത്. 700 മെഗാഹെര്‍ഡ്‌സ് കോര്‍ട്ടെക്‌സ് എ8 പ്രോസ്സറിന്റെയും എച്ച്ഡി വീഡിയോ കോ പ്രോസസ്സറിന്റെയും സപ്പോര്‍ട്ടും ഇതിനുണ്ട്.
യുബിസ്ലേറ്റ് 7+ന്റെ ഫീച്ചറുകള്‍:
- ടച്ച് ഡിസ്‌പ്ലേ
- ഡിസ്‌പ്ലേയുടെ നീളം 7.5 ഇഞ്ച്, വീതി 4.7 ഇഞ്ച്, 0.6 ഇഞ്ച്
- ബില്‍ട്ട് ഇന്‍ മൈക്ക് ഉള്ള 0.3 മെഗാപിക്‌സല്‍ എച്ച്ഡി വെബ്ക്യാം
- ഫ്ലാഷ് ഇഇപിറോം
- 2 ജിബി റോം
- മൈക്രോഎസ്ഡി, ട്രാന്‍സ് ഫ്ലാഷ് കാര്‍ഡുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നു
- വൈഫൈ കണക്റ്റിവിറ്റി
- എച്ച്ഡിഎംഐ പോര്‍ട്ട്
- യുഎസ്ബി
- 3,200 mAh പോളിമര്‍ ബാറ്ററി
- 5 മണിക്കൂര്‍ ബാറ്ററി ലൈഫ്
- 190.5 എംഎം നീലം, 118.5 എംഎം വീതി, 15.7 എംഎം കട്ടി
- 350 ഗ്രാം ഭാരം
- കോര്‍ട്ടെക്‌സ് എ8 പ്രോസസ്സര്‍
ഇന്നുവരെ ഇറങ്ങിയ ടാബ്‌ലറ്റുകലില്‍ ഇത്രയും വില കുറഞ്ഞ ടാബ്‌ലറ്റ് വേറെയില്ല. സാധാരണക്കാരന് തന്റെ മക്കളെ വിവരസാങ്കേതികവിദ്യയുമായി ഏറ്റവും ചറിയ ചെലവില്‍ അടുപ്പിക്കാന്‍ സഹായിക്കുക എന്ന ഉദാത്തമായ ലക്ഷ്യത്തോടെ ഇന്ത്യന്‍ ഗവണ്‍ഡമെന്റ് മുന്‍കൈയെടുത്ത് ഇറക്കിയതാണ് ഈ രണ്ടു ടാബ്‌ലറ്റുക
ളും
ളും
No comments:
Post a Comment