Showing posts with label UB slate Tablet. Show all posts
Showing posts with label UB slate Tablet. Show all posts

Friday, 10 February 2012

ആകാശിനും യുബിസ്ലേറ്റിനും ഇനി പുതിയ പേരുകള്‍


ടാബ്‌ലറ്റ് വിപണിയിലെ ഇന്ത്യന്‍ വിപ്ലവമായ ആകാശിനു പേരുമാറ്റം.  നിര്‍മ്മാണ കമ്പനിയായ ഡാറ്റവിന്‍ഡ് ആണ് ഈ പുതിയ പേരുകള്‍ പുറത്തു വിട്ടിരിക്കുന്നത്.  ആകാശ് ടാബ്‌ലറ്റ് ഇനി മുതല്‍ യുബിഐസ്ലേറ്റ്7 എന്നും യുബിസ്ലേറ്റ് ടാബ്‌ലറ്റ് യുബിസ്ലേറ്റ്7+ എന്നും അറിയപ്പെടും.
ഡാറ്റവിന്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഈ പുതിയ പേരുകള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.  വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്ത ഈ രണ്ടു ടാബ്‌ലറ്റുകളുടെ ഏറ്റവും വലിയ പ്രത്യേകത അവയുടെ വിലക്കുറവ് തന്നെയാണ്.
യുബിസ്ലേറ്റ് 7+ ടാബ്‌ലറ്റുകള്‍ക്കായുള്ള പ്രീ ബുക്കിംഗ് കഴിഞ്ഞ മാസം തുടങ്ങിക്കഴിഞ്ഞു.  ഫെബ്രുവരി വരെ മാത്രമേ ഇവ വില്‍ക്കുകയുള്ളൂ.  അതുപോലെ മാര്‍ച്ച് വരെ മാത്രമേ പ്രീ ബുക്കിംഗ് സ്വീകരിക്കുകയുള്ളൂ.
ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് യുബിസ്ലേറ്റ് 7+ പ്രവര്‍ത്തിക്കുന്നത്.  700 മെഗാഹെര്‍ഡ്‌സ് കോര്‍ട്ടെക്‌സ് എ8 പ്രോസ്സറിന്റെയും എച്ച്ഡി വീഡിയോ കോ പ്രോസസ്സറിന്റെയും സപ്പോര്‍ട്ടും ഇതിനുണ്ട്.
യുബിസ്ലേറ്റ് 7+ന്റെ ഫീച്ചറുകള്‍:
  • ടച്ച് ഡിസ്‌പ്ലേ
  • ഡിസ്‌പ്ലേയുടെ നീളം 7.5 ഇഞ്ച്, വീതി 4.7 ഇഞ്ച്, 0.6 ഇഞ്ച്
  • ബില്‍ട്ട് ഇന്‍ മൈക്ക് ഉള്ള 0.3 മെഗാപിക്‌സല്‍ എച്ച്ഡി വെബ്ക്യാം
  • ഫ്ലാഷ് ഇഇപിറോം
  • 2 ജിബി റോം
  • മൈക്രോഎസ്ഡി, ട്രാന്‍സ് ഫ്ലാഷ് കാര്‍ഡുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നു
  • വൈഫൈ കണക്റ്റിവിറ്റി
  • എച്ച്ഡിഎംഐ പോര്‍ട്ട്
  • യുഎസ്ബി
  • 3,200 mAh പോളിമര്‍ ബാറ്ററി
  • 5 മണിക്കൂര്‍ ബാറ്ററി ലൈഫ്
  • 190.5 എംഎം നീലം, 118.5 എംഎം വീതി, 15.7 എംഎം കട്ടി
  • 350 ഗ്രാം ഭാരം
  • കോര്‍ട്ടെക്‌സ് എ8 പ്രോസസ്സര്‍
ഇന്നുവരെ ഇറങ്ങിയ ടാബ്‌ലറ്റുകലില്‍ ഇത്രയും വില കുറഞ്ഞ ടാബ്‌ലറ്റ് വേറെയില്ല.  സാധാരണക്കാരന് തന്റെ മക്കളെ വിവരസാങ്കേതികവിദ്യയുമായി ഏറ്റവും ചറിയ ചെലവില്‍ അടുപ്പിക്കാന്‍ സഹായിക്കുക എന്ന ഉദാത്തമായ ലക്ഷ്യത്തോടെ ഇന്ത്യന്‍ ഗവണ്‍ഡമെന്റ് മുന്‍കൈയെടുത്ത് ഇറക്കിയതാണ്  ഈ രണ്ടു ടാബ്‌ലറ്റുക
ളും