Showing posts with label Microsoft Surface. Show all posts
Showing posts with label Microsoft Surface. Show all posts

Wednesday, 11 July 2012

Microsoft Surface നിലംചേര്‍ന്ന്, പക്ഷെ ആകാശം മുട്ടി




നിലം പറ്റിയാണ് കക്ഷിയുടെ ഇരുപ്പെങ്കിലും ടെക്‌നോളജി പ്രേമികളുടെ പ്രതീക്ഷകള്‍ ആകാശത്തോളം ഉയര്‍ത്തിയാണ് Surface ഭൂമിയില്‍ അവതരിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ആദ്യ ടാബ്‌ലറ്റായ Surface ലോകത്തിന്റെ മുക്കിലും മൂലയിലും ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. ടാബ്‌ലറ്റുകള്‍ക്കിടയില്‍ പുതിയൊരു വിഭാഗത്തിന് കൂടി ജന്മം കൊടുത്തു കൊണ്ടാണ് Surface ന്റെ കടന്നുവരവ്. ഇത്രയേറെ കൊട്ടിഘോഷിക്കാന്‍ എന്താണ് ഇതില്‍ എന്നാണോ നിങ്ങളുടെ മനസില്‍? എന്നാല്‍ ഇതിന്റെ പ്രത്യേകതകളെന്താണെന്ന് നോക്കാം

 രൂപം തന്നെ പ്രധാന പ്രത്യേകത. ലാപ്‌ടോപ്പ് കുഞ്ഞായി പോയതാണോ അതോ ടാബ്‌ലറ്റിന് കീബോര്‍ഡ് മുളച്ചതാണോ എന്ന് തോന്നുന്നുണ്ടെങ്കില്‍ അത് സ്വാഭാവികം. ടച്ച്‌സ്‌ക്രീനില്‍ ടൈപ്പ് ചെയ്യുക ബുദ്ധിമുട്ടാണെന്നതാണ് ടാബ്‌ലറ്റിന്റെ പോരായ്മകളിലൊന്ന്. പാട പോലെ നേര്‍ത്ത കീ ബോര്‍ഡ് ചേര്‍ത്ത് മൈക്രോസോഫ്റ്റ് ആ പ്രശ്‌നം പരിഹരിച്ചിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ കീബോര്‍ഡ് കവര്‍ ആയേ തോന്നൂ


ര്‍ഫേസിന്റെ രണ്ടുതരം വകഭേദങ്ങളാണ് വിപണിയിലെത്തുന്നത്. വിന്‍ഡോസ് 8 പ്രോ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നതും വിന്‍ഡോസ് ആര്‍.റ്റി ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നതും


ന്റല്‍ കോര്‍ I 5 പ്രോസസറാണ് വിന്‍ഡോസ് 8 പ്രോ മോഡലിന്റേത്. വിന്‍ഡോസ് ആര്‍.റ്റി ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള ടാബ്‌ലറ്റിന്
എന്‍വീഡിയ ടെഗ്ര എ.ആര്‍.എം പ്രോസസറായിരിക്കും ഉണ്ടാവുക. ആദ്യ മോഡലിനെക്കാള്‍ വില കുറവായിരിക്കുമെന്ന് സാരം

ണ്ടു മോഡലുകള്‍ക്കും 10.6 ഇഞ്ച് വലുപ്പമുള്ള പോറല്‍ വീഴാത്ത ഗൊറില്ല ഗ്ലാസ് സ്‌ക്രീന്‍. (ആപ്പിള്‍ ഐപാഡിന്റേത് 9.7 ഇഞ്ച് മാത്രമുള്ള സ്‌ക്രീനാണെന്ന് ഓര്‍ക്കുക)

32 ജി.ബി/64 ജി.ബിയാണ് ആര്‍.റ്റി വകഭേദത്തിന്റെ മെമ്മറി. 64ജി.ബി/128 ജി.ബി മെമ്മറിയാണ് വിന്‍ഡോസ് 8 പ്രോ വകഭേദത്തിനുണ്ടാവുക

സ്റ്റീരിയോ സ്പീക്കര്‍, ഡ്യുവല്‍ മൈക്രോഫോണ്‍, വെബ് ക്യാം, യു.എസ്.ബി പോര്‍ട്ട്, മൈക്രോ എസ്.ഡി കാര്‍ഡ് സ്‌ളോട്ട്, മൈക്രോ
എച്ച്.ഡി വീഡിയോ കണക്റ്റര്‍ തുടങ്ങിയ പ്രത്യേകതകളെല്ലാം

ആര്‍.റ്റി മോഡലിന്റെ ഭാരം 676 ഗ്രാം, ഘനം 9.3 മില്ലിമീറ്റര്‍. വിന്‍ഡോസ് 8 പ്രോയുടേത് 903 ഗ്രാം ഭാരം, 13.5 മില്ലീമീറ്റര്‍ ഘനം

ബില്‍റ്റ് ഇന്‍ കിക്സ്റ്റാന്റ് ടാബ്‌ലറ്റിനെ താങ്ങിനിര്‍ത്തുന്നു. ലാപ്‌ടോപ്പ് പോലെ പ്രവര്‍ത്തിപ്പിക്കാന്‍ ഇത് സഹായിക്കുന്നു

ഈ വര്‍ഷം അവസാനത്തോടെ ഇരുമോഡലുകളും വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു