Showing posts with label Smart Phone. Show all posts
Showing posts with label Smart Phone. Show all posts

Thursday, 13 December 2012

മടക്കാനും ചുരുട്ടാനും കഴിയുന്ന സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനുമായി സാംസങ്‌



സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലെയുടെ കാര്യത്തില്‍ സാംസങിന്റെ അടുത്ത തലമുറ ഗാലക്‌സി എസ് ഫോണ്‍ പുത്തന്‍ യുഗത്തിന് തുടക്കമിട്ടേക്കും
വാച്ചുപോലെ കൈത്തണ്ടയില്‍ കെട്ടാവുന്ന സ്മാര്‍ട്ട്‌ഫോണിനെക്കുറിച്ച് സങ്കല്‍പ്പിച്ചു നോക്കൂ. അല്ലെങ്കില്‍, പൊട്ടുമെന്ന് പേടിക്കാതെ പാന്റിന്റെ പിന്‍പോക്കറ്റില്‍ സ്മാര്‍ട്ട്‌ഫോണിട്ടു നടക്കുന്ന കാര്യം.

അത്തരമൊരു സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലെ രൂപപ്പെടുത്താന്‍ നോക്കയയും എല്‍ജിയും സോണിയുമൊക്കെ വര്‍ഷങ്ങളായി കഠിനശ്രമത്തിലാണ്. അവരെയൊക്കെ ഇക്കാര്യത്തില്‍ സാംസങ് കടത്തിവെട്ടുമെന്ന് പുതിയ റിപ്പോര്‍ട്ട്്. ഗാലക്‌സി എസ് 4 ഫോണ്‍ സാംസങ് അവതരിപ്പിക്കുക, വക്രീകരിക്കാനും മടക്കാനും കഴിയുന്ന, പൊട്ടാത്ത സ്‌ക്രീനുമായിട്ടാകും എന്നാണ് റിപ്പോര്‍ട്ട്.


മൊബൈല്‍ ഫോണുകളില്‍ ഇനി സംഭവിക്കാന്‍ പോകുന്ന പുതുമ ഇത്തരം 'വഴക്കമുള്ള' സ്‌ക്രീനുകളായിരിക്കുമെന്ന് ടെക് വിദഗ്ധര്‍ കരുതുന്നു. 'ഫ് ളെക്‌സി-ഫോണുകള്‍' വിപണിയിലെത്തുന്നതിലേക്കാകും ഈ മുന്നേറ്റം നയിക്കുക.

മടക്കാനും വക്രീകരിക്കാനും വളയ്ക്കാനും കഴിയുന്ന നേര്‍ത്ത ഇലക്ട്രോണിക് പേപ്പറാണ് പുതിയ മൊബൈല്‍ സ്‌ക്രീനുകള്‍ സാധ്യമാക്കുന്നത്. സാംസങ് ഇത്തരം സ്‌ക്രീന്‍ രൂപപ്പെടുത്തുന്നതില്‍ വിജയിച്ച കാര്യം കമ്പനി വക്താവ് തന്നെ സമ്മതിച്ചിരുന്നു. 'പരമ്പരാഗത എല്‍സിഡി സാങ്കേതികവിദ്യയെ അപേക്ഷിച്ച് കൂടുതല്‍ വഴക്കമുള്ളതും ഭാരവും കനവും കുറഞ്ഞതുമാണ് പുതിയ സ്‌ക്രീന്‍' -വക്താവ് പറഞ്ഞു.

2012 ലെ ഏറ്റവും ജനപ്രിയ ഫോണ്‍ എന്ന പദവി ആപ്പിളിന്റെ ഐഫോണ്‍ 5 നെ പിന്തള്ളി സ്വന്തമാക്കിയത് സാംസങിന്റെ ഗാലക്‌സി എസ് 3 ആണ്. സ്വാഭാവികമായും അത്ര ജനപ്രീതിയാര്‍ജിച്ച ഫോണിന്റെ അടുത്ത തലമുറ കൂടുതല്‍ പുതുമകളുള്ളതാകണമല്ലോ. ഗാലക്‌സി എസ് 4 ലെ പുതുമ വഴക്കമുള്ള സ്‌ക്രീന്‍ ആയിരിക്കുമെന്ന നിഗമനം ശക്തമായത് അങ്ങനെയാണ്. മാത്രമല്ല, അത്തരം സ്‌ക്രീനുകള്‍ രൂപപ്പെടുത്തുന്നതില്‍ സാംസങ് മുന്നേറുകയും ചെയ്തിരിക്കുന്നു.

നിലവിലുള്ള പല സ്മാര്‍ട്ട്‌ഫോണുകളിലും വരയും പാടും വീഴാതെ സ്‌ക്രീനുകള്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കുന്നത്, കാഠിന്യമേറിയ 'കോര്‍ണിങ് ഗൊറില്ല ഗ്ലാസ്' കൊണ്ട് സ്‌ക്രീനുകള്‍ നിര്‍മിച്ചിട്ടുള്ളതിനാലാണ്. പോറല്‍ വീഴുകില്ലെന്ന് മാത്രമല്ല, പൊട്ടിക്കാനും കഴിയാത്ത സ്‌ക്രീനാണ് സാംസങ് ഇപ്പോള്‍ വികസിപ്പിച്ചിരിക്കുന്നത്.

വക്രീകരിക്കാവുന്ന സ്‌ക്രീനുകളുടെ ലഘുചരിത്രം

2005 മടക്കച്ചുരുട്ടാവുന്ന ഡിസ്‌പ്ലേയുടെ ആദ്യരൂപം ഫിലിപ്ക്‌സ് അവതരിപ്പിച്ചു

2007 -ഇ-ലിങ്ക് ഇലക്ട്രോണിക് പേപ്പറോടുകൂടി ആമസോണ്‍ കിന്‍ഡ്ല്‍ പുറത്തുവന്നു.

2007 - 0.3 മില്ലീമീറ്റര്‍ മാത്രം കട്ടിയുള്ള വക്രീകരിക്കാനാവുന്ന ഒരു കളര്‍ ഒഎല്‍ഇഡി ഡിസ്‌പ്ലെ സോണി വികസിപ്പിച്ചു.

2009 - പായ പോലെ ചുരുട്ടുവെയ്ക്കാവുന്ന 17 ഇഞ്ച് ഒഎല്‍ഇഡി ലാപ്‌ടോപ്പ് എന്ന ആശയം ഓര്‍കിന്‍ ഡിസൈന്‍ അവതരിപ്പിച്ചു.

2011 - വക്രീകരിക്കുകയും ദിശമാറ്റുകയും വഴി നിയന്ത്രിക്കാനാകുന്ന കൈനറ്റിക് ഡിവൈസ് നോക്കിയ രംഗത്തെത്തിച്ചു

2011 - ഗാലക്‌സി സ്‌കിന്‍ എന്ന ആശയം സാംസങ് പുറത്തെടുക്കുന്നു

2012 - വക്രീകരിക്കാന്‍ കഴിയുന്ന വഴക്കമുള്ള മൊബൈല്‍ സി.ഇ.എസ്. ഇലക്ട്രോണിക്‌സ് ഷോയില്‍ സാംസങ് പ്രദര്‍ശിപ്പിച്ചു